കാറിന് തീപിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം

ഹൈദരാബാദ് > ഹൈദരാബാദിൽ കാറിന് തീപിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ വിവരങ്ങൾ വ്യക്തമല്ല. മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇരുവരും കാറിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങിപ്പോവുകയായിരുന്നുവെന്നാണ് നിഗമനം.










0 comments