39 വർഷത്തെ നിയമപോരാട്ടം; ഒടുവിൽ 100 രൂപ കൈക്കൂലിക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കി കോടതി

റായ്‌പൂർ: 39 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 100 രൂപ കൈക്കൂലിക്കേസിൽ നിന്ന് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി. നീതി വൈകിയാലും, നിഷേധിക്കപ്പെടരുത് എന്ന വാദത്തിലൂന്നിയാണ് ഹൈക്കോടതി മധ്യപ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്. ജഗേശ്വർ പ്രസാദ് അവസ്തി എന്ന ഉദ്യോഗസ്ഥനെ 2004 ൽ കീഴ്കോടതി ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു എങ്കിലും മതിയായ തെളിവുകളുടെ അഭാവത്തിൽ നാലുപതിറ്റാണ്ടുകൾക്കിപ്പുറം ഹൈക്കോടതി വിധി അസാധുവാക്കുകയായിരുന്നു.
1986 ൽ കുടിശ്ശിക തീർക്കാൻ ജീവനക്കാരനായ അശോക് കുമാർ വർമ്മയിൽ നിന്ന് 100 രൂപ കൈക്കൂലി വാങ്ങി എന്നതായിരുന്നു അവസ്തിക്കെതിരെയുള്ള കേസ്. അന്ന് വിജിലൻസ് നൽകിയ നോട്ടുകളോടെ അവസ്തി പിടിക്കപ്പെട്ടുവെങ്കിലും വാദിഭാഗത്ത് വലിയതോതിൽ അപാകതകളുണ്ടായിരുന്നു. ആരോപണവിധേയമായ സംഭവ സമയത്ത് ബില്ലുകൾ പാസാക്കാൻ തനിക്ക് അധികാരമില്ലെന്നും ഒരു മാസത്തിന് ശേഷം മാത്രമേ അത്തരം അധികാരങ്ങൾ നേടിയിട്ടുള്ളൂവെന്നും അവസ്തി വാദിച്ചിരുന്നു. എന്നാലും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ അവസ്തിയെ കുറ്റക്കാരനാക്കുകയായിരുന്നു.









0 comments