അട്ടപ്പാടിയിൽ വനത്തിൽ കുടുങ്ങിയ വനപാലക സംഘത്തെ തിരിച്ചെത്തിച്ചു

പാലക്കാട്: പാലക്കാട് ഉൾവനത്തിൽ കാണാതായ വനപാലകരെ തിരിച്ചെത്തിച്ചു. അട്ടപ്പാടിയിൽ കടുവ സെൻസറിംഗിന് പോയവരെയാണ് കാണാതായത്. രണ്ട് വനിതകൾ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്.
ഇന്നലെ വെെകിട്ട് മുതലാണ് ഇവരെ കാണാതായത്. ഇവരുമായി ആശയ വിനിമയം നടത്താനുള്ള സാഹചര്യം മണിക്കൂറുകൾ നഷ്ടപ്പെട്ടതും പരിഭ്രാന്തി പരത്തി. പിന്നീടാണ് ഫോൾ ലൊക്കേഷനടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇവർ എവിടെയെന്ന് ആർആർടി സംഘത്തിന് കണ്ടെത്താനായെങ്കിലും തിരിച്ചെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
ശക്തമായ മഴയാണ് തടസമായത്. . തുടർന്നാണ് അഞ്ചംഗ സംഘത്തെ ഇന്ന് രാവിലെ ആറുമണിയോടെ പുറത്തെത്തിച്ചത്








0 comments