ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചു: വി​മാ​ന ഗ​താ​ഗ​ത തടസം പരിഹരിച്ചതായി എ​യ​ർ ഇ​ന്ത്യ

AIR INDIA.jpg
വെബ് ഡെസ്ക്

Published on Dec 03, 2025, 06:56 AM | 1 min read

ന്യൂഡൽഹി: ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് വി​മാ​ന ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ.ചെ​ക്ക് ഇ​ൻ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വി​മാ​ന​ങ്ങ​ളും വൈ​കി​യി​രു​ന്നു. തേ​ഡ് പാ​ർ​ട്ടി സോ​ഫ്റ്റ്‌​വെ​യ​റി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് ചെ​ക്ക് ഇ​ൻ സം​വി​ധാ​ന​ത്തെ ബാ​ധി​ച്ച​ത്. ബു​ക്കിം​ഗി​നും റി​സ​ർ​വേ​ഷ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ എ​യ​ർ​ലൈ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​മാ​ഡി​യു​സ് സോ​ഫ്റ്റ്‌​വെ​യ​റി​ലാ​ണ് ത​ക​രാ​റു​ണ്ടാ​യ​ത്.


ഇ​തേ​ത്തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കുകയായിരുന്നു .മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​റി​ലാ​യി. തേ​ഡ് പാ​ർ​ട്ടി സം​വി​ധാ​നം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും ചെ​ക്ക് ഇ​ൻ സാ​ധാ​ര​ണ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ണ്ടെ​ന്നും തങ്ങളുടെ എ​ല്ലാ വി​മാ​ന​ങ്ങ​ളും മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home