വെള്ളമില്ല; ഡൽഹിയിൽ മൂന്ന് മാളുകൾ അടയ്ക്കുന്നു

ന്യൂഡൽഹി: ജലക്ഷാമം രൂക്ഷമായതോടെ ഡൽഹിയിലെ മൂന്ന് മാളുകൾ താൽക്കാലികമായി അടച്ചിടാനൊരുങ്ങുന്നു. ദക്ഷിണ ഡൽഹിയിലെ ഡിഎൽഎഫ് പ്രൊമെനെയ്ഡ്, ഡിഎൽഎഫ് എന്പോറിയോ, ആംബിയൻസ് മാൾ എന്നിവയാണ് അടയ്‌ക്കുന്നത്. രാജ്യതലസ്ഥാനത്തെ പ്രധാനപ്പെട്ട ഷോപ്പിങ് കേന്ദ്രങ്ങളായ മാളുകളില്‍ ആദ്യമായാണ് ഇത്തരം ജലപ്രതിസന്ധിയുണ്ടാകുന്നത്.
ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനു കീഴിലെ ഡൽഹി ജൽ ബോർഡ് ദിവസങ്ങളായി വെള്ളം നൽകുന്നില്ലെന്ന് മൂന്ന് മാളുകളുടെയും അധികൃതർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ വെള്ളം ലഭിച്ചില്ലെങ്കിൽ മാളുകൾ അടച്ചിടേണ്ടിവരുമെന്നും അവർ പറഞ്ഞു.
ജലസംഭരണികൾ കാലിയാവാറായതോടെ മാളുകളിലെ 70 ശതമാനം ശുചിമുറികളും അടച്ചു. ഹോട്ടലുകളിലെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്.










0 comments