മഹാരാഷ്ട്രയിൽ അടിസ്ഥാനസൗകര്യം പോലുമില്ലാത്ത സ്കൂളുകൾ: പ്രതിഷേധവുമായി ആദിവാസി വിദ്യാർഥികൾ

മുംബൈ: മഹാരാഷ്ട്രയിലെ ആദിവാസി മേഖലയിലെ സ്കൂളുകളിലും ഹോസ്റ്റലുകളിലും അടിസ്ഥാനസൗകര്യം പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധത്തിൽ. ആദിവാസി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിദ്യാർഥികൾ ഉയർത്തിയിരുന്നു.
എന്നാൽ വിദ്യാർത്ഥി പ്രതിഷേധത്തോട് മുഖം തിരിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. വിദ്യാർഥികൾ രാഷ്ട്രീയവുമായി രംഗത്ത് വന്നാൽ തങ്ങളും രാഷ്ട്രീയമായി അതിനെ നേരിടുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്.
സർക്കാർ ഓഫീസുകളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുന്ന നടപടിയായി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു.
വിദ്യാർത്ഥി പ്രക്ഷോഭത്തോട് യാതൊരു വിധ അനുകമ്പയുമില്ലാതെ പൊലീസ് നരനായാട്ട് അഴിച്ചുവിട്ട ശേഷം അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു എന്ന വിചിത്രവാദമാണ് സർക്കാർ ഉയർത്തുന്നത്.









0 comments