Deshabhimani

print edition ഇ20 നയത്തിൽ ഗഡ്‌കരിയെ വിമർശിച്ചു; യുട്യൂബർമാർക്കെതിരെ
മഹാരാഷ്ട്രയിൽ കേസ്

Nitin Gadkari.jpg
വെബ് ഡെസ്ക്

Published on Jul 16, 2026, 12:00 AM | 1 min read

ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനുള്ള കേന്ദ്രസർക്കാർ നയത്തെയും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയേയും വിമർശിച്ച യുട്യൂബർമാർക്കെതിരെ കേസെടുത്ത്‌ മഹാരാഷ്ട്ര പൊലീസ്‌. മനീഷ്‌ കശ്യപ്‌, ഹർഷിത്‌ രതി, അങ്ക്‌ലേഷ്‌ ഇൻവതി എന്നിവർക്കെതിരെയും ‘ദേശി ബോയ്‌സ്‌ എൻസിആർ’ എന്ന ഇൻസ്റ്റഗ്രാം അക്ക‍ൗണ്ടിനുമെതിരെയാണ്‌ നടപടി. ബിജെപി നാഗ്‌പുർ സമൂഹമധ്യമ സെൽ കൺവീനർ ശിശിർ അരുൺ ത്രിപാഠിയാണ്‌ പരാതിക്കാരന്‍.


ബിഹാറിൽനിന്നുള്ള പ്രശസ്‌ത യുട്യൂബർ ആണ്‌ മനീഷ്‌ കശ്യപ്‌. ഇ20 ഉപയോഗം മൂലം തന്റെ ടൊയോട്ട ഇന്നോവ ഹൈക്രോസിന്‌ പ്രശ്‌നങ്ങളുണ്ടാവുന്നെന്ന്‌ മനീഷ്‌ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. നയത്തിലെ ഗഡ്‌കരിയുടെ താൽപര്യങ്ങളും തുറന്നുകാട്ടി. ഇതാണ്‌ ബിജെപി സർക്കാരിനെ ചൊടിപ്പിച്ചത്‌.


പൊലീസ്‌ നടപടിയെ വിമർശിച്ച്‌ മനീഷ്‌ രംഗത്തെത്തി. ‘ഇന്ത്യയിലെ പെട്രോളിയം വ്യവസായത്തിന്‌ ഏകദേശം 1,100 മുതൽ 1,200 കോടി ലിറ്റർ എഥനോൾ മാത്രമാണ് ആവശ്യം. എന്നാൽ രാജ്യത്ത് 2,000 കോടി ലിറ്ററിലധികം എഥനോൾ ഉൽപാദിപ്പിക്കുന്നു. കന്പനികൾക്കുണ്ടാവുന്ന നഷ്ടമില്ലാതാക്കാനാണ്‌ ഇ20, ഇ25, ഇ30 നയം സർക്കാർ നടപ്പാക്കുന്നത്‌.’ – മനീഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home