ad
Deshabhimani

പാവപ്പെട്ട സ്ത്രീകളെ വലച്ച് മഹാരാഷ്ട്ര സർക്കാർ; 24 ലക്ഷം സ്ത്രീകൾ പദ്ധതിക്ക് പുറത്ത്

ladki bahin
വെബ് ഡെസ്ക്

Published on Jan 21, 2026, 11:51 AM | 1 min read

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ലാഡ്കി ബഹിൻ പദ്ധതിയുടെ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയെത്തുടർന്ന് 24 ലക്ഷത്തിലധികം പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം മുടങ്ങി. ഇ-കെവൈസി നടപടികൾക്കിടെ ഫോമിൽ ഉൾപ്പെടുത്തിയ അവ്യക്തവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ഒരു ചോദ്യമാണ് ലക്ഷക്കണക്കിന് ഗുണഭോക്താക്കളെ വലച്ചത്. സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് അർഹരായവർക്ക് ലഭിക്കേണ്ട 1500 രൂപ മുടങ്ങാൻ കാരണമായതെന്ന വിമർശനം ശക്തമായിരിക്കുകയാണ്.


"നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും സർക്കാർ ജോലിയിൽ ഇല്ലാത്തവരായി ഇല്ലേ?" എന്ന അർത്ഥം വരുന്ന കുഴയ്ക്കുന്ന ചോദ്യമാണ് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത്. ലളിതമായി ചോദിക്കേണ്ടതിന് പകരം സങ്കീർണ്ണമായ രീതിയിൽ ചോദ്യം തയ്യാറാക്കിയതോടെ, സാധാരണക്കാരായ സ്ത്രീകൾ ഇതിന് "അതെ" എന്ന് ഉത്തരം നൽകി. ഇതോടെ ഇവർ സർക്കാർ ജീവനക്കാരുടെ കുടുംബമാണെന്ന് സിസ്റ്റം തെറ്റായി രേഖപ്പെടുത്തുകയും ധനസഹായം തടയുകയുമായിരുന്നു. സംസ്ഥാനത്താകെ 9 ലക്ഷത്തോളം സർക്കാർ ജീവനക്കാർ മാത്രമുള്ളപ്പോൾ 24 ലക്ഷം സ്ത്രീകൾ സർക്കാർ ജീവനക്കാരുടെ പട്ടികയിൽ പെട്ടത് വൈകിയാണ് സർക്കാർ തിരിച്ചറിഞ്ഞതുപോലും. സാധാരണക്കാരെ ബുദ്ധിമുട്ടിച്ച ശേഷമുള്ള ഈ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


പദ്ധതിയുടെ മറവിൽ നടന്ന വൻ അഴിമതികളും ക്രമക്കേടുകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സ്ത്രീകൾക്ക് മാത്രമായുള്ള ഈ പദ്ധതിയിൽ 14000ത്തിലധികം പുരുഷന്മാരും 1500ഓളം സർക്കാർ ജീവനക്കാരും അനധികൃതമായി പണം കൈപ്പറ്റിയതായി മന്ത്രി അദിതി തത്കരെ തന്നെ സമ്മതിച്ചിട്ടുണ്ട്. യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സംവിധാനങ്ങൾ പരാജയപ്പെട്ടതും ഇ-കെവൈസി ഫോമിലെ പിഴവുകൾ പരിശോധിക്കാതെ നടപ്പിലാക്കിയതും സർക്കാരിന് വലിയ തിരിച്ചടിയായി. ഇപ്പോൾ ഈ പിഴവ് തിരുത്താനായി ഒരു ലക്ഷത്തോളം അംഗൻവാടി പ്രവർത്തകരെ വീടുകളിലേക്ക് അയച്ച് നേരിട്ട് പരിശോധന നടത്തേണ്ടി വരുന്നത് ഖജനാവിന് അധിക ബാധ്യതയുണ്ടാക്കിയേക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home