print edition മഹാരാഷ്‌ട്രയിൽ കിസാൻസഭ പ്രക്ഷോഭം വിജയം

കാർഷിക കടാശ്വാസ പദ്ധതിയിലെ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ എഐകെഎസ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നിവേദനം നൽകുന്നു
മുംബൈ: മഹാരാഷ്‌ട്രയിൽ കാർഷിക കടാശ്വാസ പദ്ധതിയിലെ വ്യവസ്ഥകൾ നീക്കണമെന്നും പൂർണ കടാശ്വാസം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള അഖിലേന്ത്യ കിസാൻസഭ പ്രക്ഷോഭം വിജയം. കർഷകരെ ദോഷകരമായി ബാധിച്ച രണ്ട് പ്രധാന വ്യവസ്ഥകളും പിൻവലിക്കാൻ ബിജെപി സർക്കാർ നിർബന്ധിതരായി. എഐകെഎസ് നേതൃത്വത്തിൽ മാസങ്ങളായി നടക്കുന്ന സംസ്‌ഥാന വ്യാപക പ്രതിഷേധമാണ് വിജയം കണ്ടത്.
കിസാൻസഭ ജൂണിലും ജൂലൈയിലും ജില്ലാ–താലൂക്ക് കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളെ, സംസ്ഥാന ജനറൽ സെക്രട്ടറി അജിത് നവാലെ, പ്രസിഡന്റ് ഉമേഷ് ദേശ്‌മുഖ് എന്നിവരുടെ നേതൃത്വലായിരുന്നു സമരം. ജൂലൈ 10ന് സിപിഐ എം എംഎൽഎ വിനോദ് നിക്കോളെ വിഷയമുന്നയിച്ച് നിയമസഭയിലും പ്രതിഷേധിച്ചു.
‘കാർഷിക കടാശ്വാസവുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും റദ്ദാക്കുക, കർഷകർക്ക് പൂർണ കടാശ്വാസം ഉറപ്പാക്കുക’ ബാനറുയർത്തിയായിരുന്നു പ്രതിഷേധം. എഐകെഎസിന്റെ തുടർച്ചയായ പോരാട്ടങ്ങളുടെ ഫലമായി നേടിയെടുക്കുന്ന മൂന്നാമത്തെ കാർഷിക കടാശ്വാസ പദ്ധതിയാണിത്. 2017ലെയും 2019ലെയും പദ്ധതികളിലൂടെ 90.83 ലക്ഷം കർഷകർക്ക് കടാശ്വാസം നേടിയെടുക്കാനായി.










0 comments