മഹാരാഷ്‌ട്ര ഫലം അട്ടിമറിച്ചെന്ന ആരോപണം ; രാഹുൽ പരാതിയായി നൽകിയാൽ മാത്രം ഔദ്യോഗിക മറുപടി

ന്യൂഡൽഹി
തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം നേരിട്ട് പരാതിയായി നൽകിയാൽ മാത്രമെ ഔദ്യോഗിക മറുപടി നൽകുകയുള്ളെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ ഞായറാഴ്‌ച പറഞ്ഞു.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ബിജെപി ഇടപെടൽ ആരോപിച്ച് പത്രങ്ങളിൽ രാഹുൽ ലേഖനങ്ങൾ എഴുതിയിരുന്നു. മഹാരാഷ്ട്രയിലെ പോളിങ് ബൂത്തുകളിലെ വൈകിട്ട് അഞ്ചിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം തുടങ്ങിയ ആവശ്യങ്ങൾ രാഹുൽ ഉന്നയിച്ചിരുന്നു. . ഒത്തുകളി അടുത്തതായി ബിഹാറിലും വരുമെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ ആരോപണങ്ങൾ അസംബന്ധമാണെന്ന് കമീഷൻ വൃത്തങ്ങൾ പ്രതികരിച്ചു.










0 comments