ad
Deshabhimani

നീറ്റ് പ്രക്ഷോഭം പ്രചോദനം

മഹാരാഷ്ട്രയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് വിദ്യാർഥികൾ

jantar matar cjp protest

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന്

വെബ് ഡെസ്ക്

Published on Aug 17, 2026, 05:46 PM | 1 min read

മുംബൈ: മഹാരാഷ്ട്രയിലെ കലാലയങ്ങളിൽ യുണിയൻ തെരഞ്ഞെടുപ്പുകൾ ഇല്ലാതായിട്ട് മുപ്പ്ത് വർഷങ്ങൾ. യൂണിയൻ തെരഞ്ഞെടുപ്പുകൾ പുനരാരംഭിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. രാജ്യത്ത് അടുത്തിടെ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളാണ് ഇതിന് പ്രചോദനമായത്. നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തെ അനുകൂലിച്ച്, മുംബൈയുടെ തെരുവുകളിലും വിദ്യാർഥി പ്രതിഷേധം അലയടിച്ചിരുന്നു.


മഹാരാഷ്ട്രയിലെ കോളേജുകളിലും സർവ്വകലാശാലകളിലും മൂന്ന് പതിറ്റാണ്ടിലേറെയായി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ നടക്കുന്നില്ല. 1989ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വിദ്യാർഥി നേതാവ് കൊല്ലപ്പെട്ടതും, തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പുകൾ റദ്ദാക്കുകയായിരുന്നു. 1994ലെ മഹാരാഷ്ട്ര സർവകലാശാലാ നിയമം പ്രകാരം മത്സരപരമായ തെരഞ്ഞെടുപ്പുകൾ സർക്കാർ നിരോധിച്ചു.


2016ൽ ഈ നിയമത്തിൽ ചില ഭേദ​ഗതികൾ വരുത്തി കുറച്ച് സർവകലാശാലകൾ തെരഞ്ഞെടുപ്പുകൾ നടത്തിയെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് പറഞ്ഞ് വീണ്ടും തടയുകയായിരുന്നു. എന്നാൽ ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിലൂടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.


സ്വന്തം കാമ്പസിൽ വോട്ടവകാശം വേണമെന്നത് മഹാരാഷ്ടയിലെ വിദ്യാർഥികളുടെ പൊതു ആവശ്യമാണ്. വിദ്യാർഥി സംഘടനകളും ഇതിന് പിന്തുണയുമായെത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home