മഹാരാഷ്ട്രയിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; എട്ട് മരണം

ഭണ്ഡാര: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ട് മരണം. മരിച്ചതിൽ മൂന്നുപേർ കുട്ടികളാണ്. നാഗ്പൂർ-റായ്പൂർ ദേശീയപാതയിൽ പിംപൽഗാവ് റോഡ് മേഖലയിലാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ
സകോലി സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടകാരണം വയക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
അപകടം നടന്നസമയത്ത് സ്ഥലത്തുണ്ടായ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എട്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹങ്ങൾ മാറ്റുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.









0 comments