ad
Deshabhimani

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് യാത്രികരുടെ മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞു; നാലുപേർക്ക് പരിക്ക്

Accident
വെബ് ഡെസ്ക്

Published on Sep 11, 2026, 10:59 AM | 1 min read

പാലക്കാട്: റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പുല്ലിക്കുളത്ത് വ്യാഴം രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. അമിതവേ​ഗതയിലെത്തിയ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ വളവിൽ ബൈക്ക് നിർത്തിയ ശേഷം ഫോണിൽ സംസാരിക്കുന്നതിനിടെ ഓട്ടോ കുടുംബത്തിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. കാഞ്ഞിരംകുളം സ്വദേശികളായ നാലം​ഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേ​ഗതയിൽ എത്തിയ ഓട്ടോ വളവിൽ പൂർണമായും നിയന്ത്രണം വിട്ട് ബൈക്ക് യാത്രികർക്ക് മുകളിലൂടെ മറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം അറിഞ്ഞെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറിഞ്ഞ ഓട്ടോയുടെ അടിയിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു. ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home