മലപ്പുറം മോർഫിംഗ് കേസ്: പ്രതി ലോഡ്ജിൽ ആത്മഹത്യക്ക് ശ്രമിച്ചു

സുബിൻ ബാബു
മലപ്പുറം : സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശിയായ സുബിൻ ബാബു (26) ആണ് മലപ്പുറത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഇയാളെ ലോഡ്ജ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മൊബൈൽ ടെക്നീഷ്യനായ സുബിന് അടുത്തിടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മലപ്പുറം ജില്ല വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നുമുള്ള ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് ഇയാൾ മലപ്പുറത്തെ ലോഡ്ജിൽ തങ്ങിയിരുന്നത്.
മലബാർ മേഖലയിലെ കോളേജ് വിദ്യാർഥിനികളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ശേഖരിച്ച് വ്യാജ അക്കൗണ്ടുകൾ വഴി മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ പൊലീസ് കേ സെടുത്തത്. സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.








0 comments