ad
Deshabhimani

തിരുവനന്തപുരം വിളവൂരിലെ ഒരുവയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന്

Child

അന്ന

വെബ് ഡെസ്ക്

Published on Sep 11, 2026, 12:00 PM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം വിളവൂരിൽ അമ്മ കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ഉച്ചയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ശേഷമായിരിക്കും തുടർനടപടികൾ. അതിനാൽ ഇന്ന് തെളിവെടുപ്പ് ഉണ്ടാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് കേസിലെ പ്രതിയായ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


ഭർത്താവ് അഭിജിത്തുമായുള്ള കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് ക്രിസ്റ്റി പൊലീസിന് നൽകിയ മൊഴി. ഇവരുടെ വിവാഹവാർഷിക ദിനത്തിലായിരുന്നു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home