അടിയന്തരാവസ്ഥയുടെ നീറുന്ന ഓർമകളുമായി ‘ഒഴിയാതെ’: സെപ്റ്റംബർ 11ന് തീയേറ്ററുകളിൽ

തിരുവനന്തപുരം : 1970കളിലെ അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിലെ സാധാരണക്കാർക്കുനേരെ നടന്ന ഭരണകൂട ഭീകരതയുടെ പശ്ചാത്തലത്തിൽ, ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒഴിയാതെ’ സെപ്റ്റംബർ 11ന് പ്രദർശനത്തിനെത്തും.
ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടിയാണ് ചിത്രം നിർമിക്കുന്നത്. സോണി സുകുമാരനാണ് ഛായാഗ്രഹണം. മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
പ്രേംസായിയാണ് എഡിറ്റർ. പ്രമോദ് പള്ളിയിൽ കലാസംവിധാനം നിർവഹിക്കുന്നു. ലത മോഹനാണ് കോസ്റ്റ്യൂംസ്. സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് ഗണേഷ് മാരാർ. ബിൻസ് ജോസഫ് ചീഫ് അസോസിയേറ്റ് ഡയറക്ടറും രാധാകൃഷ്ണൻ ചേലേരി പ്രൊഡക്ഷൻ കൺട്രോളറുമാണ്. വിതരണം: സൻഹ സ്റ്റുഡിയോസ്, പിആർഒ: എഎസ് ദിനേശ്.










0 comments