ad
Deshabhimani

കിസാൻ സഭ സംസ്ഥാന സമ്മേളനം; മധ്യപ്രദേശിൽ ആവേശമായി കർഷകറാലി

kisan ralley mp
വെബ് ഡെസ്ക്

Published on Sep 28, 2026, 02:29 PM | 1 min read

ഭോപ്പാൽ : മധ്യപ്രദേശ് കിസാൻ സഭയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി റീവ ജില്ലയിൽ നടന്ന റാലിയിൽ അണിനിരന്ന് നൂറുകണക്കിന് കർഷകർ. സമ്മേളനത്തിന്റെ ആദ്യദിനം റീവ ജില്ലയിലെ അത്രെയ്‌ലയിലാണ് കർഷകറാലി നടത്തിയത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുദ്രാവാക്യങ്ങളുമായാണ് കർഷകർ പ്രകടനത്തിൽ പങ്കെടുത്തത്.


റാലിക്കു ശേഷം നടന്ന പൊതുയോഗത്തിൽ പി കൃഷ്ണപ്രസാദ്, അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി ബാദൽ സരോജ്, മധ്യപ്രദേശ് കിസാൻ സഭ വൈസ് പ്രസിഡന്റ് രാംനാരായൺ കുരാരിയ, റീവ ജില്ലാ കിസാൻ സഭ പ്രസിഡന്റ് കാന്തി കുമാർ ദുബേ, ശൈലേഷ് വർമ്മ എന്നിവർ സംസാരിച്ചു.


തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അനാസ്ഥയും പൊലീസ്- ഭരണ സംവിധാനങ്ങളിലെ അഴിമതിയെയും നേതാക്കൾ ചൂണ്ടിക്കാട്ടി. ജനദ്രോഹ സമീപനം അവസാനിപ്പിക്കണമെന്നും കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home