ad
Deshabhimani

നെഹ്‌റുവിന്റെ 
ആദ്യ ഒ‍ൗദ്യോഗിക വസതി 
1100 കോടിക്ക്‌ വിറ്റു

lutyens bungalow
വെബ് ഡെസ്ക്

Published on Sep 08, 2025, 03:48 AM | 1 min read


ന്യൂഡൽഹി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ആദ്യ ഒ‍ൗദ്യോഗിക വസതിയായ ലൂട്ടിയൻസ് ബംഗ്ലാവ് 1100 കോടി രൂപയ്‌ക്ക്‌ വിറ്റു. രാജ്യത്തെ ഏറ്റവും ചെലവേറിയ ഭവന കൈമാറ്റ ഇടപാടുകളിലൊന്നാണിത്.


3.7 ഏക്കറിലായി 14,973 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബംഗ്ലാവ്‌ നിലവിൽ രാജസ്ഥാൻ രാജകുടുംബാംഗമായ രാജ്കുമാരി കക്കറിന്റെയും ബീന റാണിയുടെയും കൈവശമാണ്‌. സ്വത്തിൽ അവകാശമുണ്ടെങ്കിൽ 7 ദിവസത്തിനുള്ളിൽ തെളിവുകൾ സഹിതം ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. പുതിയ ഉടമയുടെ വിവരം പുറത്തുവിട്ടില്ല. രാഷ്‌ട്രപതി ഭവൻ, പാർലമെന്റ്‌, സുപ്രീംകോടതി എന്നിവയുടെ സമീപത്ത്‌ സ്ഥിതി ചെയ്യുന്ന വസതി വാടകയ്‌ക്ക്‌ നൽകിയിരുന്നെങ്കിലും നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്‌. 1912 നും 1930 നും ഇടയിൽ ബ്രിട്ടീഷ് ആർക്കിടെക്റ്റ് എഡ്വിൻ ലൂട്ടിയൻസ് രൂപകൽപന ചെയ്തതാണിത്. 1946ൽ ഇടക്കാല സർക്കാറിന്റെ കാലത്താണ് നെഹ്റു ഇവിടെ താമസിച്ചത്. പിന്നീട് 1948ൽ ഡൽഹിയിലെ തീൻമൂർത്തി ഹൗസിലേക്ക് താമസം മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home