അച്ഛനൊപ്പം പോകവെ ടിപ്പറിടിച്ച് ആറുവയസ്സുകാരൻ മരിച്ചു

പെരുമ്പാവൂർ: അച്ഛനൊപ്പം സ്‌കൂട്ടറിൽ പോകവെ ടിപ്പർ ഇടിച്ച് ആറുവയസ്സുകാരൻ മരിച്ചു. അശമന്നൂർ ഗവ. യുപി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥി നെടുങ്ങപ്ര തെക്കുംകുടി ജോഷ്വയാണ് മരിച്ചത്. തിങ്കൾ രാവിലെ ഒന്പതോടെയാണ് അപകടം. അച്ഛൻ ബേസിലിനോടൊപ്പം സ്കൂട്ടറിൽ നെടുങ്ങപ്രയിലെ കടയിൽനിന്ന് സാധനംവാങ്ങി വീട്ടിലേക്ക് പോകുന്പോൾ വളവ് തിരിഞ്ഞെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് വീണ ജോഷ്വയുടെ ശരീരത്തിലൂടെ ടിപ്പർ കയറി. ടിപ്പർ അമിതവേഗത്തിലായിരുന്നതായി നാട്ടുകാർ പറഞ്ഞു. ബേസിൽ സ്‌കൂട്ടറിനൊപ്പം എതിർവശത്തേക്ക് മറിഞ്ഞതിനാൽ രക്ഷപ്പെട്ടു. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ടിപ്പറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്‌കാരം നടത്തി. അമ്മ. പിങ്കി. സഹോദരി: ജ്യോഷ്ന.









0 comments