റാന്നിയിൽ കണ്ണീരോണം

റാന്നി
റാന്നിയിലെ കച്ചവടക്കാർക്കിത് കണ്ണീരോണം. ഈ മാസം ആദ്യമുണ്ടായ മഹാപ്രളയത്തിൽ ഇട്ടിയപ്പാറ, ചെത്തോങ്കര, മാമുക്ക് ഭാഗങ്ങളിലെ കടകൾ വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. കടകളിൽ ഓണത്തിലേക്കുള്ള സ്റ്റോക്കുനിറച്ച് ഓണവിപണിയെ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ രാത്രി ഡാം തുറന്നുവിട്ടത്. ഇതോടെ അതിവേഗം വെള്ളമുയർന്ന് പുലർച്ചെ മൂന്നോടെ കടകളിൽ വെള്ളം കയറി. മുന്നറിയിപ്പില്ലാത്തതിനാൽ കച്ചവടക്കാർ വീടുകളിൽ ഉറക്കത്തിലായിരുന്നു. ഞെട്ടിയുണർന്ന് കടകളിൽ എത്തിയപ്പോഴേക്കും മിക്കതും വെള്ളത്തിലായി. റോഡുകളിൽ വെള്ളംകയറി പലർക്കും കടകളിലെത്താൻ പോലും കഴിഞ്ഞുമില്ല.
വെള്ളംകയറി നഷ്‌ടമുണ്ടായ കച്ചവടക്കാരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ല. ആർക്കും നഷ്‌ടപരിഹാരം നൽകിയുമില്ല.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാക്ക് വിശ്വസിച്ച് പണം കിട്ടുമെന്ന വിശ്വാസത്തിൽ പലരും കടമെടുത്തും മറ്റും ഓണത്തിലേക്കുള്ള സ്റ്റോക്കുകൾ വീണ്ടും കടയിൽ വാങ്ങിനിറച്ചു. എന്നാൽ ഇവയൊന്നും വാങ്ങാൻ ആളും എത്തിയില്ല. ഓണം കഴിയുമ്പോഴേക്കും പലരും വലിയ കടക്കെണിയിലാകുമെന്ന ഭയത്തിലാണിപ്പോൾ.









0 comments