സംവരണവിരുദ്ധ പ്രതിഷേധത്തെ വിമർശിച്ച് പോസ്റ്റ്; ഡിവൈഎഫ്‌ഐ നേതാവിന്റെ വീടുവളഞ്ഞ് ആർഎസ്‌എസ് ഗുണ്ടകൾ

ന്യൂഡൽഹി : സംവരണവിരുദ്ധ പ്രതിഷേധത്തെ വിമർശിച്ച ഡിവൈഎഫ്‌ഐ നേതാവിന്റെ വീടുവളഞ്ഞ് ആർഎസ്‌എസ് ഗുണ്ടകൾ. സംവരണവിരുദ്ധ പ്രതിഷേധങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെത്തുടർന്നാണ് ആർഎസ്‌എസ് ഗുണ്ടകൾ ഡിവൈഎഫ്‌ഐ ഡൽഹി സംസ്ഥാന ട്രഷറർ രാഹുൽ കിരാദിന്റെ വീടു വളഞ്ഞത്. ഡൽഹി ജഗ്‌ദംബ വിഹാറിലെ വീടിന് പുറത്ത് 150ഓളം സംഘപരിവാറുകാർ തടിച്ചുകൂടുകയായിരുന്നു.
വീടിന് ചുറ്റും തടിച്ചുകൂടിയ സംഘപരിവാറുകാർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. ആദ്യസമയങ്ങളിൽ അനങ്ങാതെയിരുന്ന ഡൽഹി പൊലീസ് വിമർശനം ശക്തമായതോടെയാണ് അക്രമികളെ സ്ഥലത്തുനിന്ന് മാറ്റിയത്. രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും സംഘപരിവാറുകാർ കടുത്ത സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീടുവളഞ്ഞത്.









0 comments