'ജീവിതം അവസാനിപ്പിക്കുന്നു': കുറിപ്പെഴുതി ദമ്പതികൾ ജീവനൊടുക്കി

തൃശൂർ: കോടന്നൂർ പുത്തൻവെട്ടുവഴിയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേപുരക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി തിരികെ വന്നപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും ഏറെ നാളായി ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
പല അസുഖങ്ങൾ കാരണം കഷ്ടത്തിലാണ്, കുടുംബത്തിനു ബാധ്യതയാവാതിരിക്കാൻ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പ്. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു.








0 comments