Deshabhimani

ഇഡി എന്നത് ‘എക്സ്റ്റൻഡഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബിജെപി ഗവൺമെന്റ്’; എം എ ബേബി

ma baby press meet.JPG
വെബ് ഡെസ്ക്

Published on Oct 17, 2026, 07:27 PM | 1 min read

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി നടപടിയെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. നിരവധി കെട്ടിച്ചമച്ച ആരോപണങ്ങളെ നേരിട്ട നേതാവാണ് പിണറായി വിജയനെന്നും ഇഡിയുടെ നടപടി ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ’ എന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എം എ ബേബി വ്യക്തമാക്കി.


പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു . ഇഡി എന്നത് ‘എക്സ്റ്റൻഡഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബിജെപി ഗവൺമെന്റ്’ ആണെന്നും എം എ ബേബി പരിഹസിച്ചു. ഇഡി നടപടികളെ നേരിടാനും മറികടക്കാനും പിണറായി വിജയനും സിപിഐഎമ്മിനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സിഎംആർഎൽ കേസുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ സമൻസ് നോട്ടീസ് പതിച്ചത്. കേസുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇഡിയുടെ നടപടിയുണ്ടായത്.


ഇഡി നടപടിക്കെതിരെ സിപിഐഎം നേതാക്കളടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണവും ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home