എളമക്കരയിൽ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം; ഭാര്യയും മകളും കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം
കൊച്ചി: എളമക്കരയിൽ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഡീഷ സ്വദേശിയായ അജിത് നായക്കിന്റെ മൃതദേഹമാണ് ശനി പുലർച്ചെ 1.20 ഓടു കൂടി പോണക്കരയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സംഭവത്തിന്റെ യുവാവിന്റെ ഭാര്യയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രാവിലെ അതുവഴി കടന്നുപോയ അമൃത എക്സ്പ്രസ് ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം പൊലീസിനു കൈമാറുകയായിരുന്നു. ശേഷം പൊലീസെത്തി മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിലെ പരിക്കുകൾ ട്രെയിനിൽ നിന്നു വീണുണ്ടായതല്ലെന്നും ട്രെയിൻ തട്ടിയതുമൂലം ഉണ്ടായ പരിക്കുകൾ അല്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അജിതിന്റെ വീട്ടിൽ വഴക്കുണ്ടായിരുന്നതായാണ് വിവരം. തുടർന്നാണ് ഭാര്യയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.








0 comments