Deshabhimani

തിരുവനന്തപുരത്ത് ജലമോഷണം കണ്ടെത്തി; 2.48 ലക്ഷം രൂപ പിഴയടയ്ക്കാൻ നോട്ടീസ്

WATER THEFT

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 17, 2026, 06:37 PM | 1 min read

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പരിശോധനയിൽ തിരുവനന്തപുരത്ത് ജലമോഷണം കണ്ടെത്തി. ആറാമട പള്ളിക്ക് സമീപം തങ്കരാജിന്റെ പേരിലുള്ള കുടിവെള്ള കണക്ഷനിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് കണക്ഷൻ വിച്ഛേദിക്കുകയും കുടിവെള്ള ചാർജും പിഴയും ഉൾപ്പെടെ 2,48,522 രൂപ അടയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.


വാട്ടർ അതോറിറ്റിയുടെ പിടിപി സബ് ഡിവിഷനു കീഴിൽ മീറ്റർ റീഡർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മീറ്റർ പോയിന്റിന് മുമ്പായി അനധികൃത പൈപ്പ് ലൈൻ സ്ഥാപിച്ച് വെള്ളം കിണറ്റിലേക്ക് ശേഖരിക്കുന്നതായാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് നോട്ടീസ് നൽകി കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു.


കണക്ഷൻ നിലവിലുള്ള കെട്ടിടത്തിൽ കടമുറികളും ജെജെ ലോഡ്ജ് എന്ന സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിൽ തുടർനടപടികൾക്കായി പൂജപ്പുര പൊലീസിന് രേഖാമൂലം പരാതി നൽകിയതായി വാട്ടർ അതോറിറ്റി അറിയിച്ചു. പൊലീസ് തുടർനടപടികൾ സ്വീകരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home