print edition എൽപിജി, വൈദ്യുതിക്ഷാമത്തിന് അറുതിയില്ല

PHOTO: AFP
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച പാചകവാതക–വൈദ്യുതി ക്ഷാമം രാജ്യത്ത് മാറ്റമില്ലാതെ തുടരുന്നു. എൽപിജി വിതരണം സുഗമമായി തുടരുന്നുവെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും സിലിണ്ടറിനായി ആഴ്ചകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇൻഡോർ പോലുള്ള നഗരങ്ങളിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്ത് ഒരുമാസത്തിന് ശേഷവും സിലിണ്ടർ കിട്ടാത്ത സ്ഥിതിയാണ്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ദൗർലഭ്യവും തുടരുകയാണ്.
ഡൽഹി അടക്കമുള്ള നഗരങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്ത വിൽപ്പന തടസ്സമില്ലാതെ തുടരുകയാണ്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് മൂവായിരം രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അയ്യായിരം രൂപ വരെയുമാണ് വില.
അതേസമയം, പിഎൻജി കണക്ഷനുള്ള എൽപിജി ഉപയോക്താക്കളുടെ എൽപിജി കണക്ഷൻ നിർബന്ധമായും വിച്ഛേദിക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്രം കടന്നു. ഇതുവരെ 43000 പിഎൻജി ഉപയോക്താക്കളാണ് സർക്കാർ നിർദേശപ്രകാരം തങ്ങളുടെ എൽപിജി കണക്ഷൻ വിച്ഛേദിച്ചത്.
ഭൂരിഭാഗം സംസ്ഥാനങ്ങളിലും മണിക്കൂറുകൾ നീളുന്ന പവർകട്ട് തുടരുകയാണ്. വേനൽചൂട് മാറ്റമില്ലാതെ തുടർന്നാൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ഇത് വ്യവസായ മേഖലയ്ക്കും തിരിച്ചടിയാകും.










0 comments