Deshabhimani

print edition ലവ്‌ലി സർവകലാശാലയിൽ സ്ഥിതി നിയന്ത്രണവിധേയം; ഒക്‌ടോബർ 12ന്‌ തുറക്കും

Lovely.jpg
avatar
സ്വന്തം ലേഖകൻ

Published on Sep 30, 2026, 12:52 AM | 1 min read

ന്യൂഡൽഹി : പെൺകുട്ടി ലൈംഗികാതിക്രമത്തിന്‌ ഇരയായെന്ന വാർത്ത പുറത്തുവന്നതിന്‌ പിന്നാലെ അക്രമ സംഭവങ്ങളുണ്ടായ പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിൽ (എൽപിയു) സ്ഥിതിഗതികൾ നിയന്ത്രണവിധേയം. പൊലീസ്‌ നിരീക്ഷണത്തിലാണ്‌ കാന്പസ്‌. അക്രമസംഭവങ്ങളിലും ലൈംഗികാതിക്രമം സംബന്ധിച്ച വിഷയത്തിലും പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ബിജെപി നേതാവും എംപിയുമായ അശോക്‌ മിത്തലിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ എൽപിയു.

വിദ്യാർഥി പ്രതിഷേധത്തിന്‌ പിന്നാലെ കാന്പസിന്‌ പുറത്തുനിന്നുള്ളവർ സർവകലാശാലയിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടർന്ന്‌ കാന്പസ്‌ അടച്ചു. 12ന്‌ മാത്രമേ ക്ലാസ്‌ പുനരാരംഭിക്കു.

സർവകലാശാല അടച്ചതിനെത്തുടർന്ന്‌ മലയാളി വിദ്യാർഥികളുൾപ്പെടെ നാട്ടിലേക്ക്‌ തിരിച്ചു. ഡൽഹിയിലെത്തിയ വിദ്യാർഥികൾ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്‌ച നടത്തി. നാട്ടിലേക്കുള്ള വിമാനച്ചെലവ് സർക്കാർ വഹിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനൽകിയതായി വിദ്യാർഥികൾ പറഞ്ഞു.



അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ വിദ്യാർഥികളെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നതായും കസ്റ്റഡിയിൽ എടുക്കുന്നതായും റിപ്പോർട്ടുണ്ട്‌. അതേസമയം, പെൺകുട്ടി ലൈംഗികാതിക്രമത്തിന്‌ ഇരയായെന്ന വിഷയത്തിൽ വ്യക്തത വരുത്താൻ സർവകലാശാല ഇതുവരെ തയ്യാറായിട്ടില്ല. അശോക്‌ മിത്തൽ വിദ്യാർഥി പ്രതിനിധികളുമായി സംസാരിച്ചപ്പോഴും ലൈംഗികാതിക്രമത്തെ സംബന്ധിച്ച്‌ മ‍ൗനം തുടർന്നു. അക്രമസംഭവങ്ങൾ അരങ്ങേറിയ കാന്പസ്‌ എസ്‌എഫ്‌ഐ നേതാക്കൾ സന്ദർശിച്ചു. അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ശിൽപ സുരേന്ദ്രൻ‍, പഞ്ചാബ്‌ സംസ്ഥാന സെക്രട്ടറി ജീവൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥികളുമായി സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home