പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം: ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു

ന്യൂഡൽഹി: ചർച്ച ആരംഭിച്ചയുടനെ ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. സഭയിൽ പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റത്തിൽ ദുഃഖമുണ്ട് എന്ന പരാമർശത്തെ തുടർന്നാണ് സ്പീക്കർ ഓം ബിർള സഭാ നടപടികൾ നിർത്തിവച്ചത്. സഭയിലെ അംഗങ്ങൾ സഭാ മര്യാദകൾ പാലിക്കണമെന്ന് സ്പീക്കർ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ അംഗങ്ങൾ ട്രഷറി ബെഞ്ചുകളിലേക്ക് മാർച്ച് നടത്തിയ രീതി സഭയുടെ അന്തസ്സിന് എതിരാണ്. അത്തരം സാഹചര്യങ്ങളിൽ ഒരു പ്രിസൈഡിംഗ് ഓഫീസർക്ക് സഭ നടത്തുന്നത് ബുദ്ധിമുട്ടാണെന്നും സഭ സമ്മേളിച്ച ഉടനെ ഓം ബിർള പറഞ്ഞു.
അതേ സമയം രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. രാഹുൽ ഗാന്ധിക്ക് ലോക്സഭയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചതിലാണ് പ്രതിഷേധം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ വിഷയം ഉന്നയിച്ചു. എന്നാൽ ലോക്സഭയിലെ വിഷയങ്ങൾ രാജ്യസഭയിൽ ഉന്നയിക്കാനാകില്ലെന്നാണ് ഭരണപക്ഷത്തിന്റെ വാദം. ഇതോടെ പ്രതിപക്ഷം രാജ്യസഭയിൽ പ്രതിഷേധം ശക്തമാക്കി.










0 comments