ad
Deshabhimani

ഗുജറാത്തിലെ അമ്രേലിയിൽ കാറിടിച്ച് സിംഹക്കുട്ടി ചത്തു

LIONCUB

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 14, 2026, 07:31 PM | 1 min read

അമ്രേലി : ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഒരു വയസ്സുള്ള സിംഹക്കുട്ടി കാറിടിച്ച് ചത്തു. ഭാവ്‌നഗർ-സോംനാഥ് തീരദേശ ദേശീയപാതയിലാണ് സംഭവമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 9.30 ഓടെ രാജുല വന്യജീവി ശ്രേണിയിലെ ദന്തർഡി ഗ്രാമത്തിന് സമീപമാണ് സംഭവമുണ്ടായതെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വിരാൽസിങ് ചാവ്ദ പറഞ്ഞു.


സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വാഹനം തിരിച്ചറിഞ്ഞത്. രാജസ്ഥാൻ സ്വദേശിയായ ഇന്ദർസിംഗ് റാവത്താണ് (27) ഗുജറാത്ത് രജിസ്ട്രേഷനുള്ള സ്വിഫ്റ്റ് കാർ ഓടിച്ചിരുന്നത്. അപകടത്തിന് ശേഷം റാവത്ത് കാർ നിർത്താതെ പോയതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


വന്യജീവി സംരക്ഷണ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരമാണ് റാവത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ശക്തമായ ആഘാതം മൂലമുണ്ടായ പരിക്കുകൾ മൂലമാണ് സിംഹക്കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.


രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 286 സിംഹങ്ങളെങ്കിലും ചത്തതായും, അവയിൽ 143 കുഞ്ഞുങ്ങളും ഉണ്ടായിരുന്നുവെന്നും ഇതിൽ 58 എണ്ണം അസ്വാഭാവിക കാരണങ്ങളാൽ മരിച്ചതാണെന്നും കഴിഞ്ഞ വർഷം ഗുജറാത്ത് സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു. 2025 ലെ കണക്കനുസരിച്ച് ഗുജറാത്തിൽ 891 ഏഷ്യൻ സിംഹങ്ങളുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home