വിറക് ശേഖരിക്കുന്നതിനിടെ ഇടിമിന്നലേറ്റു; ഉത്തർപ്രദേശിൽ രണ്ടിടങ്ങളിലായി മൂന്ന് മരണം

ലഖ്നൗ : ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. രണ്ട് യുവതികളും ഒരു പെൺകുട്ടിയുമാണ് മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ചന്ദൗലിയിലെ കനൗജിൽ ശനിയാഴ്ചയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മേൽക്കൂരയും തകര ഷെഡും തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബജർദിഹ ഗ്രാമവാസിയായ ശകുന്തള (68) എന്ന സ്ത്രീയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 2.30ഓടെ മരണപ്പെട്ടത്. വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇവരുടെ മേൽ മിന്നലടിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ചാകിയ പ്രദേശത്തെ ധനാവൽ കല ഗ്രാമത്തിൽ മറ്റ് രണ്ടുപേർ കൂടി മിന്നലേറ്റു മരിച്ചു. റൂബി (35), ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. ചുപ്പേപ്പൂർ ബൻവാസി സെറ്റിൽമെന്റിൽ വിറക് ശേഖരിക്കാൻ പോയ സമയത്താണ് ഇവർക്ക് മിന്നലേറ്റത്. രണ്ട് പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.










0 comments