ad
Deshabhimani

സെക്രട്ടറിയായ യുവതിയെ കൊലപ്പെടുത്തി; അഭിഭാഷകനും ഭാര്യയും മകളും പിടിയിൽ

crime news

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 19, 2026, 07:56 AM | 1 min read

ചന്ദൻനഗർ: മഹാരാഷ്ട്രയിലെ ചന്ദൻനഗറിൽ ക്രൂരമായ കൊലപാതകം. തന്റെ സെക്രട്ടറിയായ യുവതിയെ അഭിഭാഷകനും ഭാര്യയും മകളും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച അഭിഭാഷകന്റെ ഓഫീസിനുള്ളിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.


തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് വെള്ളിയാഴ്ച രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഭാര്യയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച ഓഫീസിനുള്ളിൽ വെച്ച് യുവതിയുടെ കാലുകൾ കെട്ടിയിട്ട ശേഷം ക്രിക്കറ്റ് ബാറ്റും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് മൂവരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


സംഭവത്തിൽ അഭിഭാഷകനെയും ഭാര്യയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 103 (കൊലപാതകം), 61 (ഗൂഢാലോചന) എന്നീ വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമനിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സീനിയർ പോലീസ് ഇൻസ്പെക്ടർ നിലേഷ് ബാദഖിന്റെ നേതൃത്വത്തിലുള്ള സംഘവും ക്രൈം ബ്രാഞ്ചും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home