ad
Deshabhimani

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

Chamoli TUNNEL RESCUE

Screengrab

വെബ് ഡെസ്ക്

Published on Aug 13, 2026, 10:43 PM | 1 min read

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മിന്നൽ പ്രളയത്തെ തുടർന്ന് തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങി. മുപ്പതോളം തൊഴിലാളികളാണ് തുരങ്കത്തിലുണ്ടായിരുന്നത്. 16 പേരെ രക്ഷപെടുത്തി. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.


പിപാൽകോട്ടിയിലുള്ള ജലവൈദ്യുത പദ്ധതിയുടെ നിർമാണ സ്ഥലത്താണ് അപകടമുണ്ടായത്. തുരങ്കത്തിലേക്ക് വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറുകയായിരുന്നു. ശക്തമായ ഒഴുക്കിൽ തൊഴിലാളികളിൽ പലരും തുരങ്കത്തിന്റെ പുറത്തേക്ക് ഒഴുകിയെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.


യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താൻ നിർദേശിച്ചതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. തിരച്ചിലിനായി ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ടീമുകൾ പരിശോധന നടത്തുന്നുണ്ട്.


ജില്ലയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. തിങ്കളാഴ്ച നീതി വാലി മേഖലയിൽ നദിയിലെ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ഒരു പാലം ഒലിച്ചുപോയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home