ad
Deshabhimani

ഡോറിലിരുന്ന് യാത്ര; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്; നടപടി വേണമെന്ന് നാട്ടുകാർ

Vadakara rash driving

തിരുവള്ളൂർ ചാനിയം കടവ് റോഡിൽ കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം

വെബ് ഡെസ്ക്

Published on Aug 13, 2026, 10:22 PM | 1 min read

വടകര: തിരുവള്ളൂർ– -പേരാമ്പ്ര റോഡിൽ ചാനിയംകടവിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം. ബുധൻ പകൽ ഒന്നോടെയായിരുന്നു സംഭവം. വിവാഹവേഷമണിഞ്ഞ്‌ ഡോറിന്‌ മുകളിലിരുന്നും മറ്റുമായിരുന്നു അപകടപ്പാച്ചിൽ. തിരുവള്ളൂർ ഭാഗത്തുനിന്ന് ചാനിയംകടവ് ഭാഗത്തേക്ക് രണ്ട് കാറുകളിലായി എത്തിയ യുവാക്കളാണ് റോഡിൽ മറ്റുള്ളവരുടെ യാത്രക്ക്‌ തടസ്സമുണ്ടാക്കുംവിധം വാഹനമോടിച്ചത്.


കാറിന്റെ ഡോറിന് മുകളിലിരുന്നും വാഹനത്തിൽനിന്ന് പുറത്തേക്ക് ശരീരമിട്ടുമായിരുന്നു യാത്രയെന്ന് നാട്ടുകാർ പറഞ്ഞു. അമിതവേഗത്തിൽ വാഹനമോടിച്ചതിനൊപ്പം തെറ്റായ ദിശയിലൂടെയും സഞ്ചരിച്ചെന്നും ആരോപണമുണ്ട്. ഇതോടെ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായി.


റോഡിലെ മറ്റ് യാത്രക്കാരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരം വാഹനയാത്രകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തിൽ വടകര പൊലീസിലും വടകര ആർടിഒയ്ക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home