ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം പിൻവലിക്കണം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എംഎസ്‌എഫ്

എൻ ഷംസുദ്ദീൻ
സ്വന്തം ലേഖകൻ
Published on Aug 13, 2026, 10:59 PM | 1 min read
മലപ്പുറം: പൊതുവിദ്യാഭ്യാസമന്ത്രി മന്ത്രി എൻ ഷംസുദ്ദീൻ സ്‌റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചതിനെതിരെ എംഎസ്‌എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി. നിയമനത്തിനെതിരെയും മന്ത്രിയുടെയും പാർടി നേതാക്കളുടെയും നിലപാടിനെതിരെ മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് മുസ്ലിം ലീഗിലെ സജീവ പ്രവർത്തകരെ ഒഴിവാക്കിയത് നിരാശയുളവാക്കുന്നതാണെന്ന് പ്രമേയത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരുടെ വിയർപ്പിനും ത്യാഗത്തിനും പങ്കുണ്ടെങ്കിൽ അധികാരത്തിന്റെ പങ്കാളിത്തത്തിലും അവരുടെ സേവനവും അർഹതയും പരിഗണിക്കപ്പെടേണ്ടതാണ്. ആവശ്യമായ രാഷ്ട്രീയ ഇടപെടൽ നടത്തി ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം പിൻവലിക്കണമെന്ന് എംഎസ്‌എഫ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ഹാരീസ് ഓമാനൂർ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.










0 comments