അനിയന്ത്രിതമായ തിരക്ക്: ഒറ്റപ്പാലത്ത് പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

അപകടത്തിൽപ്പെട്ട പ്രിയദർശിനി ബസ് ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് മുന്നിൽ
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് യാത്രയ്ക്കിടെ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു. യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കിനെത്തുടര്‍ന്നായിരുന്നു അപകടം.
പാലക്കാട്ടുനിന്ന് ഗുരുവായൂരിലേക്കുപോയ പ്രിയദർശിനി ബസാണ് പാതി വഴിയിലായത്. വ്യാഴം വൈകിട്ട് ആറരയോടെ ഒറ്റപ്പാലം നഗരസഭാ സ്റ്റാൻഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം. വേഗത കുറവായതിനാൽ അപകടം ഒഴിവായി.
അതേസമയം, ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.










0 comments