വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദുരിതപ്പെയ്‍ത്ത്: വ്യാപകമായി മണ്ണിടിച്ചിലും മിന്നൽ പ്രളയവും

ഗുവാഹത്തിയില്‍ വെള്ളക്കെട്ടുണ്ടായ മേഖലയില്‍ നിന്ന് ആളുകളെ ദേശീയ ദുരന്ത നിവാരണ സേന ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ദുരിതത്തിലാഴ്‍ത്തി കനത്തമഴ. വ്യാപകമായി മണ്ണിടിച്ചിലും മിന്നൽ പ്രളയവും. അസം, അരുണാചൽ, മേഘാലയ, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. 15ലേറെ പേര്‍ മരിച്ചു. അരുണാചലിലെ ഈസ്റ്റ് കാമേങ് ജില്ലയിൽ ദേശീയപാത 13ലുണ്ടായ വന്‍ മണ്ണിടിച്ചലിൽ ഏഴുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അപ്പര്‍ സുഭാന്‍സിരി ജില്ലയിൽ നൂറിലേറെ വീടുകള്‍ തകര്‍ന്നു. റോഡുകളും കെട്ടിടങ്ങളുമടക്കം തകര്‍ന്നു. വെസ്റ്റ് കാമേങ് ജില്ലയിൽ വിവിധയിടങ്ങളിലായി നിരവധി ആളുകൾ ഒറ്റപ്പെട്ടു. പലയിടങ്ങളിലും റോഡ് ഒലിച്ചുപോയി.
ലോവർ സുബൻസിരി ജില്ലയിൽ സിറോ-കാംലെ റോഡരികിലെ പൈൻ ഗ്രൂവ് പ്രദേശത്തിനടുത്തുള്ള ഒരു കാബേജ് ഫാമിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. റാൻ പോളിയൻ കാബേജ് ഫാമിൽ വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് ലോവർ സുബൻസിരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ഓജിംഗ് ലെഗോ പറഞ്ഞു.
അസമിൽ ആറ് ജില്ലകളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി.
പതിനായിരത്തിലേറെ പേരെ ബാധിച്ചു. കാമരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിൽ മണ്ണിടിച്ചലിൽ സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. കാംരൂപ് മെട്രോപൊളിറ്റന്‍, കാംരൂപ്, കാച്ചര്‍, ധമേജി ജില്ലകളില്‍ കനത്തമഴ നാശം വിതച്ചു. ക്യാമ്പുകള്‍ തുറന്നു. മോശം കാലാവസ്ഥ ഗുവാഹത്തി വിമാനത്താവളത്തിലെ വിമാനസര്‍വീസിനെ ബാധിച്ചു.
ദക്ഷിണ മിസോറാമിൽ അഞ്ചു വീടുകളും ഒരു ഹോട്ടലും മണ്ണിടിച്ചലിൽ തകര്‍ന്നു. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തകര്‍ന്ന നാലുനില ഹോട്ടലിൽ താമസിച്ച ഇരുപതോളം പേര്‍ മ്യാൻമര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.
മേഘാലയയിലെ ഈസ്റ്റ് ഘാസി ഹിൽസ് ജില്ലയിൽ കനത്ത മഴയിൽ മൂന്ന് പേര്‍ മരിച്ചു. ഇൻഡോറിൽനിന്നുള്ള ദമ്പതികളെ കാണാതായി. ത്രിപുരയിൽ ഒരു കുട്ടി മരിച്ചു. ഇരുന്നൂറിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു.









0 comments