ad
Deshabhimani

എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ലാന്‍ഡിങ്ങ് ഗിയര്‍ പൊട്ടി അപകടം; യാത്രക്കാര്‍ സുരക്ഷിതര്‍

air india express

വിമാനത്തിന്‍റെ ലാന്‍ഡിങ്ങ് ഗിയര്‍ റണ്‍വേയില്‍ തെന്നിനീങ്ങിയപ്പോള്‍

വെബ് ഡെസ്ക്

Published on Mar 11, 2026, 03:47 PM | 1 min read

ന്യൂ ഡല്‍ഹി: ഹൈദരാബാദില്‍ നിന്ന് പുറപ്പെ‍ട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാന്‍ഡിങ്ങ് ഗിയര്‍ തിരിച്ചിറങ്ങുന്നതിനിടെ തകര്‍ന്നതായി റിപ്പോര്‍ട്ട്. തായ്ലന്‍ഡിലെ ഫുക്കെറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ബുധനാഴ്ച രാവിലെ 11.55 ഓടെയാണ് സംഭവമുണ്ടായതെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് മുന്‍വശത്തെ ലാന്‍ഡിങ്ങ് ഗിയര്‍ പൊട്ടിയത്. തുടര്‍ന്ന് വമാനം റണ്‍വേയിലൂടെ തെന്നിനീങ്ങി. ബോയിങ്ങ് 737 മാക്സ് 8 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 133 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.


ലാന്‍ഡിങ്ങ് ഗിയര്‍ തകര്‍ന്ന് മുന്‍ചക്രം റണ്‍വേയിലൂടെ തെന്നിനീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ ദിശ നിയന്ത്രിക്കുന്നതിനും ഭാരം താങ്ങുന്നതിനും നിര്‍ണായക പങ്കാണ് മുന്‍ചക്രത്തിനുള്ളത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ അടിയന്തിര രക്ഷാസംഘവും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വുമാനത്തിലുണ്ടായിരുന്നവരെ നിലവില്‍ കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്ക് മാറ്റി.
വിമാനം നീക്കുന്നതിനും മറ്റ് പരിശോധനകള്‍ക്കുമായി റണ്‍വേ താല്‍ക്കാലികമായി അടച്ചു. ഇത് മറ്റ് വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നതായും അപകടത്തില്‍ സഹായത്തിനെത്തിയവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കമ്പനി വിശദീകരണത്തില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home