"നാല് ചതുരശ്ര കിലോമീറ്റർ ഭൂമി സ്വകാര്യ കമ്പനിക്കോ?; ആദിവാസി ഭൂമി സിമന്റ് കമ്പനിക്ക് നൽകിയ അസം സർക്കാരിനെതിരെ ഹെെക്കോടതി

ദിസ്പൂർ> അസമിൽ നാല് ചതുരശ്ര കിലോമീറ്റർ ആദിവാസി ഭൂമി സ്വകാര്യ കമ്പനിക്ക് സിമന്റ് ഫാക്ടറി തുടങ്ങുന്നതിനായി നൽകിയത് വിവാദത്തിൽ. എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇത്രയും ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയതെന്ന് ഗുവാഹതി ഹെെക്കോടതി ചോദിച്ചു.
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രദേശത്തെ ഭൂമി ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനിക്ക് നൽകിയതെന്ന് സർക്കാർ വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. 3000 ബിഗാസ് (ഏകദേശം 5 ചതുരശ്ര കിലോമീറ്റർ)ഭൂമിയാണ് സർക്കാർ പതിച്ച് നൽകിയത്. മലയോര ജില്ല കൂടിയാണ് ദിമ ഹസാവോ
.ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുന്ന ജില്ലയായ ദിമ ഹസാവോയ്ക്ക് സ്വയംഭരണ കൗൺസിലാണുള്ളത് (ദ നോർത്ത് കച്ചാർ ഹിൽസ് ഓട്ടോണമസ് കൗൺസിൽ- എൻസിഎച്എസി )
2000 ബിഗാസ് ഭൂമി 2024 ൽ, സ്വകാര്യ കമ്പനിയായ മഹബൽ സിമന്റെ പ്രെെവറ്റ് ലിമിറ്റഡ് കമ്പനിക്ക് നൽകി. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കൊൽക്കത്തയിലായിരുന്നു. തുടർന്ന് നൽകിയ ഭൂമിക്കടുത്ത് വീണ്ടും ആയിരം ബിഗാസ് ഭൂമി കൂടി നൽകുകയായിരുന്നു. എൻസിഎച്എസി റവന്യു അഡീഷണൽ സെക്രട്ടറിയാണ് സ്ഥലം അനുവദിച്ചുനൽകിയത്. സിമന്റ പ്ലാന്റ് നിർമിക്കുന്നതിനാണ് കമ്പനി സ്ഥലം നൽകിയതെന്ന് ഭൂമിപതിച്ച് നൽകിയ രേഖയിൽ ഉണ്ടായിരുന്നു.
സിമന്റ് കമ്പനിക്കെതിരെ രണ്ട് ഹർജികളാണ് കോടതിയിലെത്തിയത്. പ്രദേശ വാസികളുടേതായിരുന്നു അതിൽ ഒന്ന്. തങ്ങളെ ഭൂമിയിൽ നിന്നും ഇറക്കിവിടുമെന്ന ഭീതി അറിയിച്ചതിവനെ തുടർന്ന് , കോടതി ചോദിച്ച ചോദ്യങ്ങൾക്ക് സിമന്റ്കമ്പനിക്ക് വേണ്ടി ഹാജരായ കൗൺസിൽ ഗോസ്വാമി മറുപടി നൽകി. ഇതിലാണ് 3000 ബിഗാസ് ഭൂമി നൽ
കിയതായി കമ്പനി അറിയിച്ചത്.
"നാല് ചതുരശ്ര കിലോമീറ്റർ ഭൂമി സ്വകാര്യ കമ്പനിക്കോ? ഇതെന്താ തമാശ കളിയാണോ. എന്താണ് ഇവിടെ നടക്കുന്നത്. ഇത്രയധികം ഭൂമി സ്വകാര്യ കമ്പനിക്കോ"- വാദം കേൾക്കുന്നതിനിടെ കോടതി അശ്ചചര്യത്തോടെ ചോദിച്ചു.
ഭൂമി നൽകിയതിനെ സംബന്ധിച്ച് സർക്കാരിനോട് വിശദീരണം ആവശ്യപ്പെട്ട കോടതി, ആദിവാസികളുടെ ഭൂമി പ്രശ്നത്തെ കുറിച്ചും പറഞ്ഞു. പരിസ്ഥിതിയുടെ അവസ്ഥ എങ്ങനെ എന്നത് സംബന്ധിച്ചും കോടതി ചോദ്യങ്ങൾ ഉന്നയിച്ചു.
ഒരു കാലത്ത് തീവ്രവാദത്തിന് പേരുകേട്ട ആസാമിലെ ദിമ ഹസാവോ ജില്ല ഇപ്പോൾ അറിയപ്പെടുന്നത് വടക്ക്കിഴക്കൻ ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നാണ്. യൂറോപ്യൻ രാജ്യങ്ങൾ തോറ്റു പോകുന്ന പ്രകൃതിഭംഗിക്കും കാലാവസ്ഥയ്ക്കുമൊപ്പം വൃത്തിക്കും ദിമ ഹസാവോ പ്രസിദ്ധമാണ്. വിനോദസഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ വികസിപ്പിക്കാനും നേരത്തെ പദ്ധതികൾ ഒരുക്കിയിരുന്നു.
ഇതിനിടെയാണ് ജില്ലയിലെ ഭൂരിപക്ഷം വരുന്ന ആദിവാസികൾക്ക് ഭീഷണിയായി സ്വകാര്യ കമ്പനിക്ക് ഭൂമി നൽകിയത്. പരിസ്ഥിതി നാശത്തിനും ഒപ്പം തന്നെ ഗുരുതര രോഗങ്ങൾക്കും കാരണമാകുന്നതാണ് സിമന്റ് കമ്പനി. നൽകിയ ഭൂമിയുടെ അളവ് തന്നെ കേട്ടുകേൾവിയില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.










0 comments