print edition തൊഴിലുറപ്പ് അട്ടിമറി; ലേബർ കോഡുകൾ, ഉത്തരം പറയിക്കാന്‍ പ്രതിപക്ഷം


സ്വന്തം ലേഖകൻ
Published on Jan 28, 2026, 07:36 AM | 2 min read
തൊഴിലുറപ്പ് അട്ടിമറി, ലേബർ കോഡുകൾ അടിച്ചേൽപ്പിക്കൽ, ലക്ഷ
ന്യൂഡൽഹി:
ക്കണക്കിന് വോട്ടർമാരെ പുറത്താക്കിയുള്ള വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. ബജറ്റ് സമ്മേളനം ബുധനാഴ്‌ച തുടങ്ങാനിരിക്കെ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിന്യൂഡൽഹി
തൊഴിലുറപ്പ് അട്ടിമറി, ലേബർ കോഡുകൾ അടിച്ചേൽപ്പിക്കൽ, ലക്ഷക്കണക്കിന് വോട്ടർമാരെ പുറത്താക്കിയുള്ള വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. ലാണ് ആവശ്യമുന്നയിച്ചത്.
അമേരിക്കയുടെ ഏകാധിപത്യ ഇടപെടലുകളെ ചോദ്യംചെയ്യാത്ത ദുർബല വിദേശനയം, സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നത് അടക്കം കേന്ദ്രം തുടരുന്ന ഫെഡറൽ വിരുദ്ധ നയസമീപനങ്ങൾ, ഗവർണർമാരെ ദുരുപയോഗിക്കൽ, ഇയുവുമായുള്ള സ്വതന്ത്രവ്യാപാര കരാറും അമേരിക്ക ചുമത്തിയ അമ്പത് ശതമാനം തീരുവയും സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച ആവശ്യപ്പെട്ടത്. തൊഴിലുറപ്പ് അട്ടിമറി, എസ്‌ഐആർ വിഷയങ്ങളിൽ ചർച്ച സാധ്യമല്ലെന്നാണ് കേന്ദ്രനിലപാട്.
രണ്ട് വിഷയങ്ങളും കഴിഞ്ഞ സമ്മേളനം ചർച്ച ചെയ്‌തതാണെന്ന കാരണം പറഞ്ഞാണ് പ്രതിപക്ഷ ആവശ്യം നിരാകരിച്ചത്. എന്നാൽ ഈ വിഷയങ്ങളും പ്രതിപക്ഷം ഇരുസഭകളിലും ശക്തമായി ഉന്നയിക്കും.
ബജറ്റ് സമ്മേളനത്തിന്റെ കാര്യപരിപാടി അംഗങ്ങൾക്ക് വിതരണം ചെയ്യാത്തത് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുശേഷം കാര്യപരിപാടി വിതരണം ചെയ്യുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആധ്യക്ഷം വഹിച്ച യോഗത്തിൽ സിപിഐ എം ലോക്‌സഭാംഗം അമ്രാറാം അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു.
കേരളത്തിൽ 15 ശതമാനത്തോളം
വോട്ടർമാർ പുറത്ത്: ബ്രിട്ടാസ്
എസ്‌ഐആർ പ്രക്രിയയിലൂടെ കേരളത്തിൽ മാത്രം 15 ശതമാനത്തോളം വോട്ടർമാർ പുറത്തായെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. നാല് പതിറ്റാണ്ടായി വോട്ടർപ്പട്ടികയിലുള്ള തനിക്ക് പോലും വോട്ടറാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ സമർപ്പിക്കേണ്ടതായി വന്നു. എംപിയുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ ഉൗഹിക്കാവുന്നതേയുള്ളൂ. വെനസ്വേല, ഇറാൻ, പലസ്‌തീൻ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ യുഎസ് അധിനിവേശം ചോദ്യംചെയ്യാൻ കേന്ദ്രസർക്കാർ ധൈര്യപ്പെടുന്നില്ല. യുഎസിന് പൂർണമായും കീഴ്‌പ്പെടുംവിധം വിദേശനയം ദുർബലപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ലേബർ കോഡുകളിൽ പ്രത്യേക ചർച്ച വേണം. തൊഴിലുറപ്പ് അട്ടിമറിയും ചർച്ചചെയ്യണം– ബ്രിട്ടാസ് ആവശ്യപ്പെട്ടു.











0 comments