ad
Deshabhimani

കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് തലകീഴായി മറിഞ്ഞു: ഡ്രൈവറും കണ്ടക്ടറും മരിച്ചു

ksrtc
വെബ് ഡെസ്ക്

Published on Aug 08, 2026, 08:31 AM | 1 min read

ബെംഗളൂരു: കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കർണാടകയിലെ ബിഡതിക്ക് സമീപം മൈസൂർ- ബെംഗളൂരു അതിവേ​ഗ ഹൈവേയിൽ ഇന്ന് രാവിലെ 6.45-ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ നാല് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


കോഴിക്കോട് നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ബിഡതിക്ക് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോർഡിൽ ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും പ്രാദേശികവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകർന്ന നിലയിലാണ്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home