ad
Deshabhimani

print edition ബുൾഡോസർരാജ്‌: 
കൊൽക്കത്തയിൽ പ്രതിഷേധം

citu

പ്രതീകാത്മക ചിത്രം

avatar
ഗോപി

Published on Jun 11, 2026, 12:00 AM | 1 min read

കൊൽക്കത്ത: ബിജെപി സർക്കാരിന്റെ ബുൾഡോസർരാജിനെതിരെ കൊൽക്കത്ത ഫെയർലി പ്ലേസിലുള്ള ഈസ്റ്റേൺ റെയിൽവേ ആസ്ഥാനത്ത് സിഐടിയു പ്രതിഷേധം. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.


നഷ്ടടപരിഹാരവും പുനരധിവാസവും നൽകാതെ നടത്തുന്ന ഒഴിപ്പിക്കൽ ശക്തമായി നേരിടുമെന്ന് റാലി പ്രഖ്യപിച്ചു. സിയൾദ, ഹൌറ ജാദവപ്പൂർ തുടങ്ങിയ സ്റ്റേഷനുകളിൽനിന്ന് പ്രകടനമായാണ് ജനങ്ങൾ എത്തിയത്‌. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ അനാദി സഹു, ജനറൽ സെക്രട്ടറി സിയാവുൾ ഹക്ക്, ഹോക്കേഴ്സ് യൂണിയൻ നേതാവ് ഗാർഗി ചാറ്റർജി എന്നിവർ സംസാരിച്ചു.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home