ad
Deshabhimani

യുവാവ് ട്രാക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, കൊൽക്കത്തയിൽ മെട്രോ സര്‍വീസ് തടസ്സപ്പെട്ടു

kolkata metro
വെബ് ഡെസ്ക്

Published on Jun 27, 2026, 11:33 AM | 1 min read

കൊൽക്കത്ത: കാളിഘട്ട് സ്റ്റേഷനിൽ യുവാവ് ട്രാക്കിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ കൊൽക്കത്തയിൽ മെട്രോ സര്‍വീസ് താൽക്കാലികമായി തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ 7.20-ഓടെയായിരുന്നു സംഭവം. ബ്ലൂ ലൈനിലെ സർവീസുകളാണ് മുടങ്ങിയത്.

അപകടത്തെ തുടർന്ന് മൈതാൻ - ദക്ഷിണേശ്വർ സ്റ്റേഷനുകൾക്കിടയിലും, മഹാനായക് ഉത്തംകുമാർ - ഷഹീദ് ഖുദിറാം സ്റ്റേഷനുകൾക്കിടയിലുമായി ട്രെയിൻ സർവീസുകൾ ഭാഗികമായി ചുരുക്കേണ്ടി വന്നു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് അടുത്തകാലത്ത് ഉണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്.


മെട്രോ ജീവനക്കാരും അടിയന്തര രക്ഷാസേനയും ചേർന്ന് ട്രാക്കിൽ വീണയാളെ ഉടൻ തന്നെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനും ആവശ്യമായ സുരക്ഷാ പരിശോധനകൾക്കും ശേഷം ബ്ലൂ ലൈനിലെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കിയതായി മെട്രോ റെയിൽവേ വക്താവ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home