Deshabhimani

print edition തെലങ്കാനയിലെ നൽഗൊണ്ടയിൽ കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്‌ നാളെ തുടക്കം

All India Kisan Sabha

അഖിലേന്ത്യ കിസാൻ സഭയുടെ അഖിലേന്ത്യ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ 
ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ സംസാരിക്കുന്നു

avatar
എം പ്രശാന്ത്‌

Published on Nov 14, 2026, 12:38 AM | 1 min read

നൽഗൊണ്ട (തെലങ്കാന): ഫ്യൂഡൽ വാഴ്‌ചയ്‌ക്കെതിരെ ചെങ്കൊടിയേന്തി കർഷകർ നടത്തിയ ഐതിഹാസികമായ സായുധവിപ്ലവത്തിന്റെ സ്‌മരണകൾ ഇരമ്പുന്ന തെലങ്കാനയിലെ നൽഗൊണ്ടയിൽ കിസാൻസഭയുടെ 36–ാമത്‌ അഖിലേന്ത്യാ സമ്മേളനത്തിന്‌ ഞായറാഴ്‌ച തുടക്കമാകും. ബിർസാ മുണ്ട ദിനം കൂടിയായ അന്ന്‌ രാജ്യവ്യാപകമായി അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ദിനമായി ആചരിക്കും. ഗ്രാമങ്ങളിലും കിസാൻസഭാ യൂണിറ്റുകളിലും പ്രഭാതഭേരി മുഴക്കി ചെങ്കൊടി ഉയർത്തും.


കിസാൻസഭയുടെ അഖിലേന്ത്യാ സമ്മേളനത്തെ നൽഗൊണ്ടയിലെ കർഷകരും ബഹുജനങ്ങളും ആവേശത്തോടെയാണ്‌ വരവേൽക്കുന്നത്‌. സമ്മേളനത്തിന്റെ പ്രചാരണാർഥം നൽഗൊണ്ടയിലും സമീപജില്ലകളിലും ട്രാക്‌ടർ റാലികൾ സംഘടിപ്പിച്ചു. രണ്ട്‌ ലക്ഷത്തിലേറെ വീടുകൾ സന്ദർശിച്ച്‌ സമ്മേളനസന്ദേശം കൈമാറി. ജില്ലയിൽ ഉടനീളം വിവിധ സാംസ്‌കാരിക പരിപാടികളും കാർഷിക വിഷയങ്ങളിൽ സമകാലിക സംഭവവികാസങ്ങൾ മുൻനിർത്തി സെമിനാറുകളും സംഘടിപ്പിച്ചു.


വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ നാലുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. ഞായറാഴ്‌ച ഒരു ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമാകുന്നത്‌. അയ്യായിരത്തിലേറെ റെഡ്‌ വളണ്ടിയർമാർ റാലിക്ക്‌ നേതൃത്വമേകും. രാജ്യത്തെ മുതിർന്ന വനിതാ നേതാക്കളിലൊരാളായ ബൃന്ദാ കാരാട്ട്‌ റാലിയെ അഭിസംബോധന ചെയ്യും. കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ തുടങ്ങിയവർ സംസാരിക്കും.


തിങ്കളാഴ്‌ച പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമാകും. സമ്മേളന നഗറിൽ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ പതാക ഉയർത്തും. വർഗബഹുജന സംഘടനാ നേതാക്കളായ എ വിജയരാഘവൻ, കെ രാധാകൃഷ്‌ണൻ, സംയുക്ത കിസാൻമോർച്ച നേതാക്കളായ രാകേഷ്‌ ടിക്കായത്ത്‌, രാവുല വെങ്കയ്യ, ശങ്കർ ഘോഷ്‌, പുരുഷോത്തം ശർമ തുടങ്ങിയവർ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home