ad
Deshabhimani

print edition ബംഗാളിൽ ഇടതുപക്ഷത്തെയും 
തമിഴ്‌നാട്ടിൽ പുരോഗമന സഖ്യത്തെയും വിജയിപ്പിക്കുക: കിസാൻ സഭ

All India Kisan Sabha
avatar
സ്വന്തം ലേഖകൻ

Published on Apr 19, 2026, 12:08 AM | 1 min read

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെയും തമിഴ്‌നാട്ടിൽ മതനിരപേക്ഷ പുരോഗമന സഖ്യത്തെയും(എസ്‌പിഎ) വിജയിപ്പിക്കണമെന്ന്‌ കർഷകരോട് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ കിസാൻ സഭ. വിളകൾക്ക്‌ താങ്ങുവില ഏർപ്പെടുത്താനും ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള പോരാട്ടം ശക്തിപ്പെടുത്താൻ വർഗീയശക്തിയായ എൻഡിഎയെയും സ്വോച്ഛാധിപത്യ സ്വഭാവമുള്ള തൃണമ‍‍ൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്തണം.


വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവില നടപ്പാക്കുമെന്ന്‌ 2012ലെ പ്രകടന പത്രികയിൽ പ്രഖ്യാപിച്ച ബിജെപി 12 വർഷമായി കർഷകരെ വഞ്ചിക്കുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ബംഗാളിലെ തൃണമ‍ൂൽ സർക്കാരും നിരവധി കർഷകവിരുദ്ധ നയങ്ങൾ കൈക്കൊണ്ടു.


തമിഴ്‌നാട്ടിൽ നെല്ലിന്‌ 35, കരിന്പിന്‌ 450 ര‍ൂ‍പയും താങ്ങുവില പ്രഖ്യാപിച്ച ഡിഎംകെ നേതൃത്വത്തിലുള്ള എസ്‌പിഎയുടെ പ്രകടന പത്രിക സ്വാഗതം ചെയ്യുന്നു. സ്വാമിനാഥൻ കമീഷൻ നിർദേശങ്ങൾ നടപ്പാക്കുമെന്ന്‌ ബംഗാളിലെ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണിയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home