ad
Deshabhimani

print edition കീഴ്‍വേലൂരിൽ വിജയത്തുടർച്ച

Tamilnadu'.jpg
വെബ് ഡെസ്ക്

Published on May 05, 2026, 12:25 AM | 1 min read

നാഗപട്ടണം: കർഷകപോരാട്ടം കൊണ്ട് ചുവന്ന ഭൂമിയിൽ ചെങ്കൊടിക്ക് തുടർ വിജയം. കീഴ്‌വേലൂരിൽ സിപിഐ എം നേതാവ് ടി ലത 2278 വോട്ടിനാണ് ടിവികെ സ്ഥാനാർഥി സെന്തിൽ പാണ്ഡ്യനെ തോൽപ്പിച്ചത്.


2021ൽ സിപിഐ എം എംഎൽഎയായ വി പി നാഗൈമാലിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വികസനത്തിനാണ് വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രം ഉൾപ്പെടുന്ന കീഴ്‍വേലൂർ സാക്ഷ്യംവഹിച്ചത്. ഇതിനുള്ള ജനങ്ങളുടെ അംഗീകാരമായി ജയം. ഡി ലതയ്‌ക്ക്‌ 56,108 വോട്ട് ലഭിച്ചു.


സിപിഐ എം നാഗപട്ടണം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന നേതാവുമാണ് ടി ലത.


​ബിജെപി നേതാക്കൾ 
തോറ്റു​


തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തള്ളിക്കളഞ്ഞ വോട്ടർമാരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. നൈനാർ നാഗേന്ദ്രൻ, എൽ മുരുകൻ, തമിഴിസൈ സൗന്ദർരാജൻ, വാനതി ശ്രീനിവാസൻ തുടങ്ങിയ ബിജെപിയുടെ പ്രമുഖ നേതാക്കൾ ദയനീയമായി പരാജയപ്പെട്ടു.


ബിജെപിയെയും അതിന്റെ സഖ്യകക്ഷികളെയും തെരഞ്ഞെടുപ്പ് രംഗത്ത് പരാജയപ്പെടുത്താൻ സിപിഐ എം പ്രവർത്തിച്ചു. ഇന്ത്യയിലുടനീളം വർഗീയ അക്രമങ്ങളിൽ ഏർപ്പെടുന്ന ബിജെപി, തമിഴ്നാട്ടിൽ എഐഎഡിഎംകെയെ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കരുത് എന്ന തമിഴ്‌ജനതയുടെ ദൃഢനിശ്ചയമാണ് വിജയിച്ചതെന്നും സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home