ad
Deshabhimani

എൻഇപി സിലബസ് കേരളം നടപ്പാക്കണമെന്ന് നിർബന്ധമില്ല; കരിക്കുലവും സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി

Sanjay Kumar

സഞ്ജയ് കുമാർ

വെബ് ഡെസ്ക്

Published on Oct 26, 2025, 02:19 PM | 1 min read

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയം(എൻഇപി) പ്രകാരമുള്ള സിലബസ് കേരളം നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ. കരിക്കുലവും പാഠപുസ്തകവും എങ്ങനെയാകണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. എൻഇപി എന്നത് ഒരു മാതൃക മാത്രമാണെന്നും സഞ്ജയ് കുമാർ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.


വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. എൻഇപി സിലബസ് സംസ്ഥാനങ്ങളിൽ നടപ്പാക്കണമെന്ന് നിർബന്ധമില്ല. പിഎം ശ്രീയിൽ ഭാ​ഗമായ കേരളത്തിന്റെ നടപടിയെ സ്വാ​ഗതം ചെയ്യുന്നു. വിദ്യാഭ്യാസരം​ഗത്ത് മുന്നിട്ട് നിൽക്കുന്ന കേരളം എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും സഞ്ജയ് കുമാർ പറഞ്ഞു.


പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സർക്കാരാണെന്നും പാഠപുസ്കമോ സിലബസോ മാറില്ലെന്നും നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home