ad
Deshabhimani

print edition ഹരിയാനയിലെ സീറ്റിന്‌ 
കോഴ : സഹായിയെ മാറ്റി 
വേണുഗോപാൽ

K C Venugopal
വെബ് ഡെസ്ക്

Published on Mar 29, 2026, 05:29 AM | 2 min read

ന്യൂഡൽഹി : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ വാഗ്‌ദാനംചെയ്‌ത്‌ കോൺഗ്രസ്‌ നേതാക്കൾ ഏഴ്‌ കോടി രൂപ തട്ടിയെന്ന പരാതിയിൽ ഡൽഹി പൊലീസ്‌ തെളിവുശേഖരണം തുടരുന്നതിനിടെ എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പഴ്‌സണൽ അസിസ്റ്റന്റിനെ തൽസ്ഥാനത്തുനിന്ന്‌ താൽക്കാലികമായി മാറ്റി. വേണുഗോപാലിന്റെ പിഎ അനസ്‌ അലിയുടെ അക്ക‍ൗണ്ടിലേക്ക്‌ ഗ‍ൗരവ്‌ കുമാർ രണ്ടുതവണ പ ണം നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌, മുഖംരക്ഷിക്കാനായി അനസ്‌ അലിയെ വേണുഗോപാൽ മാറ്റിയത്‌. ഡൽഹിയിലെ വസതിയിൽവച്ച്‌ 75 ലക്ഷം രൂപ വേ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ വാഗ്‌ദാനംചെയ്‌ത്‌ കോൺഗ്രസ്‌ നേതാക്കൾ ഏഴ്‌ കോടി രൂപ തട്ടിയെന്ന പരാതിയിൽ ഡൽഹി പൊലീസ്‌ തെളിവുശേഖരണം തുടരുന്നതിനിടെ എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പഴ്‌സണൽ അസിസ്റ്റന്റിനെ തൽസ്ഥാനത്തുനിന്ന്‌ താൽക്കാലികമായി മാറ്റി. ണുഗോപാൽ നേരിട്ട്‌ കൈപ്പറ്റിയെന്നും പരാതിയിലുണ്ട്‌. സ്റ്റാഫിനെ മാറ്റിയ കാര്യം വേണുഗോപാൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയെ അറിയിച്ചിട്ടുണ്ട്‌.

കോൺഗ്രസ്‌ നേതാക്കളായ കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, കൊടിക്കുന്നിൽ സുരേഷ്‌ തുടങ്ങിയവർക്കെതിരെ ഗുരുതര ആരോപണമുയർന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ്‌ നോർത്ത്‌ അവന്യൂ പൊലീസ്‌ കേസെടുത്തത്‌. ഹരിയാനയിലെ മഹിളാ കോൺഗ്രസ്‌ മുൻ ജനറൽ സെക്രട്ടറി സുചിത്രാദേവിയുടെ ഭർത്താവ്‌ ഗ‍ൗരവ്‌ കുമാറാണ്‌ പരാതി നൽകിയത്‌. വരുംദിവസങ്ങളിൽ കോൺഗ്രസ്‌ നേതാക്കളെയും കൂട്ടാളികളെയും ചോദ്യം ചെയ്‌തേക്കും. ക്രിമിനൽ ഗൂഢാലോചന (ബിഎൻഎസ്‌ 61(2)), വിശ്വാസ വഞ്ചന(316(2)), വഞ്ചന(318(4)) എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ കേസ്‌. മൂന്ന്‌ വർഷം മുതൽ ഏഴ്‌ വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. കോൺഗ്രസ്‌ നേതാക്കൾ മ‍ൗനം തുടരുകയാണ്‌. മാധ്യമങ്ങൾ കൊടിക്കുന്നിൽ സുരേഷിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. ​

കേരളത്തിലെ തെരഞ്ഞെടുപ്പ്‌ തിരക്കിനിടയിൽ ഡൽഹിയിൽ പറന്നെത്തി കേസ്‌ ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിലാണ്‌ വേണുഗോപാൽ. മധ്യസ്ഥർ വഴി ഗ‍ൗരവ്‌ കുമാറിനെ ബന്ധപ്പെട്ടിട്ടുണ്ട്‌. കൊടിക്കുന്നിൽ സുരേഷിന്റെയും സ്റ്റാഫ്‌ എബിൻ കെ ജോയിയുടെയും അക്ക‍ൗണ്ടിൽ ഗ‍ൗരവ്‌ കുമാർ പണമിട്ടതിന്റെ രേഖകൾ പുറത്തുവന്നു. ഇതിന്‌ പുറമേ മകന്റെ അക്ക‍ൗണ്ടിലേക്കും കൊടിക്കുന്നിൽ പണം വാങ്ങി. പ്രിയങ്ക ഗാന്ധിയുടെ പിഎ സദബ്‌ ഖാൻ 75 ലക്ഷം കൈപ്പറ്റിയെന്നും വെളിപ്പെടുത്തലുണ്ട്‌. നേതാക്കൾക്ക്‌ നാല്‌ കോടി അനുയായികൾക്ക്‌ മൂന്ന്‌ കോടി എന്നിങ്ങനെ ആകെ ഏഴ്‌ കോടിയാണ്‌ സീറ്റിനായി ഗ‍ൗരവ്‌ നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home