ad
Deshabhimani

ഹിമാചൽ പ്രദേശ് ​ഗവർണറായി കവിന്ദർ ​ഗുപ്ത ചുമതലയേറ്റു

KAVINDER GUPTA

ഹിമാചൽ പ്രദേശ് ഗവർണറായി കവിന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 10, 2026, 04:25 PM | 1 min read

ഷിംല: ഹിമാചൽ പ്രദേശ് ​ഗവർണറായി കവിന്ദർ ​ഗുപ്ത ചുമതലയേറ്റു. ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗുർമീത് സി സന്ധവാലിയ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ലഡാക്ക് ​ഗവർണറാണ്. ​


ഗവർണർ പദവി ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ ഭാഗമല്ലെന്നും, സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും സമഗ്രമായ പുരോഗതിക്കായി പ്രവർത്തിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഭവനിൽ നടന്ന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, നിയമസഭാ സ്പീക്കർ കുൽദീപ് സിങ് പത്താനിയ, പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ, നിരവധി കാബിനറ്റ് മന്ത്രിമാർ, മുതിർന്ന സിവിൽ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home