print edition മിറ്റിഗേഷൻ റിപ്പോർട്ടിൽ വാദം; നെന്മാറ ഇരട്ടക്കൊല: വിധി 20ന്


സ്വന്തം ലേഖകൻ
Published on Jul 17, 2026, 04:52 AM | 1 min read
പാലക്കാട്
: നെന്മാറ പോത്തുണ്ടി ബോയൻ ഉന്നതിയിൽ തിരുത്തന്പാടം സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അയൽവാസി ചെന്താമര (ചെന്താമരാക്ഷൻ–60) യുടെ ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിക്കുക.
ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനായി കോടതിക്ക് സമർപ്പിക്കുന്ന രേഖ (മിറ്റിഗേഷന്‍ റിപ്പോര്‍ട്ട്) ജില്ലാ നിയമ സഹായവേദി വ്യാഴാഴ്‌ച കോടതിയിൽ സമർപ്പിച്ചു. ഇൗ റിപ്പോർട്ടിൽ കോടതി വാദം കേട്ടു.
പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊല നടത്തിയതെന്നാണ് മിറ്റിഗേഷൻ റിപ്പോർട്ടിൽ പറയുന്നതെന്നും തെളിവുകൾ മറിച്ചാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയോട് ചോദിച്ച കാര്യങ്ങൾവച്ചാണ് മിറ്റിഗേഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അതിൽ അന്വേഷണം നടത്തിയിട്ടില്ല. പ്രതിയുടെ പശ്‌ചാത്തലം, സാക്ഷികൾ, ഇരയാക്കപ്പെട്ടവരുടെ പ്രയാസങ്ങൾ എന്നിവയാണ് റിപ്പോർട്ടിൽ വേണ്ടിയിരുന്നത്. കുറ്റം ചെയ്‌തതിൽ പശ്‌ചാത്താപമുള്ളതായി പ്രതി ചൊവ്വാഴ്‌ച സംഘത്തോട് പറഞ്ഞിട്ടില്ല. കോടതിയിൽ ഹാജരാക്കിയശേഷം ബുധനാഴ്‌ച വൈകിട്ട് എങ്ങിനെ മാനസാന്തരം വന്നു എന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
മാനസാമിറ്റിഗേഷൻ റിപ്പോർട്ടിൽ വാദം; നെന്മാറ ഇരട്ടക്കൊല: വിധി 20ന്‌ന്തരത്തിന് പ്രത്യേക സമയമില്ലെന്നും ഇന്ന് തോന്നാത്തത് നാളെ തോന്നാമെന്നും പ്രതിഭാഗം വാദിച്ചു.
അവസരം കൊടുത്താൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ പറ്റും. കേസിൽ സാഹചര്യത്തെളിവുകൾ മാത്രമേ ഉള്ളൂ. ദൃക്‌സാക്ഷികളില്ല. കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ മകളെ ജയിലിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് നോക്കിക്കോളാമെന്ന് പറയുന്നത് ഇയാൾക്ക് മനസ്താപമുണ്ടെന്നതിന്റെ തെളിവാണ്. ഭാര്യയും മകളും തന്നെ വന്ന് കാണണമെന്ന് ചെന്താമര ആഗ്രഹിക്കുന്നതായി മിറ്റിഗേഷൻ റിപ്പോർട്ടിൽ പറയുന്നതായും പ്രതിഭാഗം പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയാണ് ചെന്താമരയെ കോടതിയിൽ ഹാജരാക്കിയത്.
2025 ജനുവരി 27നായിരുന്നു കേസിനാസ്‌പദമായ സംഭവം. സുധാകരന്റെ ഭാര്യ സജിത(35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എം ജെ വിജയകുമാറാണ് രണ്ട് കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടർ.










0 comments