ad
Deshabhimani

print edition ചരിത്രം മറക്കുന്ന കോൺഗ്രസ്

P Krishnapillai
വെബ് ഡെസ്ക്

Published on Jul 17, 2026, 04:27 AM | 1 min read

സ്വാ തന്ത്ര്യസമര പോരാട്ടങ്ങളിൽനിന്ന് പിറവിയെടുത്ത കോൺഗ്രസ്, തള്ളിക്കളയുന്നത് വെറുമൊരു സാംസ്കാരിക നിലയത്തെയല്ല സ്വന്തം ഭൂതകാലത്തെയാണ്‌. കോഴിക്കോട്‌ കടപ്പുറത്ത്‌ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത്‌ ക്രൂരമർദനത്തിന്‌ ഇരയായിട്ടും കോൺഗ്രസിന്റെ ത്രിവർണപതാക നെഞ്ചോട്‌ ചേർത്തുപിടിച്ച കൃഷ്‌ണപിള്ളയുടെ പേരിലാണ് ഇ‍ൗ സ്മാരകം.

1934ൽ കേരളത്തിലെ കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർടിസെക്രട്ടറിയായ ആ യുവാവ് നവോത്ഥാന കേരളത്തെ നയിച്ചതും ചരിത്രം. സംഘപരിവാറും മോദിയും നെഹ്റുവിനെ തള്ളിപ്പറയുന്ന കാലത്ത് നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്നവകാശപ്പെടുന്ന കേരള മുഖ്യമന്ത്രി പി കൃഷ്‌ണപിള്ള സ്‌മാരകത്തിനുള്ള ഭൂമി തിരിച്ചെടുക്കുമ്പോൾ അതൊരു ദുരന്തമാകുന്നു. ചരിത്രനിരാസത്തിന്റെ , സംഘപരിവാർ വിധേയത്വത്തിന്റെ അനിവാര്യമായ പതനം.


സാംസ്‌കാരിക നിലയം 
 ഒരു കുറ്റമാണോ

നൂറനാട്ടെ സാംസ്‌കാരികനിലയം യാഥാർഥ്യമായാൽ അത്‌ മനോഹരമായ പദ്ധതിയാകുമായിരുന്നു. നാടകം അവതരിപ്പിക്കാൻ പറ്റിയ തിയറ്റർ ഉണ്ടാവുക, ജീവിതസായന്തനത്തിൽ കലാകാരന്മാരെ എല്ലാ സ‍ൗകര്യങ്ങളോടും കൂടി പാർപ്പിക്കാൻപറ്റിയ കേന്ദ്രം ഉണ്ടാവുക, നാടക കലാകാരന്മാർക്ക്‌ പരിശീലനത്തിന്‌ സ‍ൗകര്യമുണ്ടാവുക തുടങ്ങിയവ ശ്രദ്ധേയമായ പദ്ധതികളാണ്‌. ലോകത്തിന്റെ മുഖത്തുനോക്കി ‘രോഗം ഒരു കുറ്റമാണോ ?’ എന്ന ചോദ്യം ചോദിച്ച തോപ്പിൽ ഭാസിയുടെ അശ്വമേഥം നാടകം പിറന്നത്‌ ഇവിടെയാണ്‌. അത്തരം ഒരു ചോദ്യമാണ്‌ എനിക്കും ചോദിക്കാനുള്ളത്‌. സാംസ്‌കാരിക നിലയം ഒരു കുറ്റമാണോ? കുറ്റമല്ലെങ്കിൽ യാഥാർഥ്യമാക്കണം. ഇതിനൊപ്പം കേന്ദ്രീയവിദ്യാലയവും വേണം. നാടകം അവതരിപ്പിക്കാൻ മാത്രമായി നല്ലൊരു തിയറ്റർ ജില്ലയിൽ ഇല്ല. അത്‌ സാധ്യമായില്ലെങ്കിൽ ഇവിടത്തെ കലാകാരന്മാരും സാംസ്‌കാരികകേരളവും അതിനെതിരെ പ്രതിഷേധിക്കേണ്ടിവരും. (ഫ്രാൻസിസ്‌ ടി മാവേലിക്കര, നാടകകൃത്ത്‌)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home